വയനാട് മഹോത്സവം 2023: ഫ്ലെയർ പ്രകാശനം നിർവഹിച്ചു

കുവൈത്ത് വയനാട് അസോസിയേഷൻ വയനാട് മഹോത്സവം 2023ന്റെ ഫ്ലെയർ പ്രകാശനം രക്ഷാധികാരി ബാബുജി ബത്തേരി പ്രോഗ്രാം ജനറൽ കൺവീനർ ജിനേഷ് ജോസിന് കൈമാറി നിർവഹിക്കുന്നു


കുവൈത്ത് സിറ്റി > കുവൈത്ത്  വയനാട് അസോസിയേഷൻ വയനാട് മഹോത്സവം 2023 ന്റെ ഫ്ലെയർ പ്രകാശനം  ചെയ്തു. ജലീബ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ രക്ഷാധികാരി ബാബുജി ബത്തേരി പ്രോഗ്രാം ജനറൽ കൺവീനർ ജിനേഷ് ജോസിന് ഫ്ലെയർ കൈമാറികൊണ്ട് പ്രകാശനം നിർവഹിച്ചു. 2023 നവംബർ 24ന് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കൈത്താൻ ഓഡിറ്റോറിയത്തിൽ  പ്രശസ്ത പിന്നണി ഗായകരുടെ സംഗീത നിശയ്ക്കൊപ്പം വൈവിധ്യമാർന്ന കലാപ്രകടനങ്ങളിലൂടെയാണ്  പ്രോഗ്രാം സംഘടിപ്പിക്കുന്നത്.അതോടൊപ്പം മഹോത്സവം റാഫിൾ കൂപ്പണിന്റ വിതരണോദ്ഘാടനവുംനിർവഹിച്ചു റാഫിൾ കൂപ്പൺ കൺവീനർ ഷിബു മാത്യു  വൈസ് പ്രസിഡന്റ് അലക്സ് മാനന്തവാടിക്കു  ആദ്യവില്പന നടത്തി വിതരണം ആരംഭിച്ചു. ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജിനേഷ് ജോസ്  അധ്യക്ഷനായി. രക്ഷാധികാരി ബാബുജി ബത്തേരി സന്ദേശം നൽകി.  സംഘടന ജനറൽ സെക്രട്ടി ജിജിൽ മാത്യു സ്വാഗതവും  ട്രഷർ അജേഷ് സെബാസ്റ്റിൻ നന്ദിയും പറഞ്ഞു  .വിവിധ പ്രോഗ്രാം കമ്മിറ്റികളുടെ കൺവീനർമാരും, കമ്മിറ്റി അംഗങ്ങളും, സംഘടന അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. Read on deshabhimani.com

Related News