ഒമാൻ - അമേരിക്ക സംയുക്ത സൈനികാഭ്യാസം "വാലി ഓഫ് ഫയർ 2023' സമാപിച്ചു
സലാല > ഒമാൻ - അമേരിക്ക സംയുക്ത സൈനികാഭ്യാസം 'വാലി ഓഫ് ഫയർ 2023' ബുധനാഴ്ച ദോഫാർ ഗവർണറേറ്റിൽ സമാപിച്ചു. റോയൽ ആർമി ഓഫ് ഒമാൻ (RAO), യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ ഇൻഫന്ററി യൂണിറ്റുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു സൈനികാഭ്യാസം നടന്നത്. ഒമാൻ റോയൽ എയർഫോഴ്‌സിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും സൈനികാഭ്യാസത്തിൽ പങ്കെടുത്തു. സൈനിക മേഖലകളിലെ വൈദഗ്ധ്യം പരസ്പരം കൈമാറാൻ ലക്ഷ്യമിടുന്ന വാർഷിക പരിശീലന പരിപാടികളുടെ പശ്ചാത്തലത്തിലാണ് സംയുക്ത സൈനികാഭ്യാസം നടന്നത്. സമാപന ദിവസം നടന്ന ചടങ്ങിൽ റോയൽ എയർഫോഴ്‌സിലെയും യുഎസ് സൈന്യത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. Read on deshabhimani.com