നവോദയ മക്ക കാക്കിയ യൂണിറ്റ് സമ്മേളനം

നവോദയ മക്ക കാക്കിയ യൂണിറ്റ് സമ്മേളനം കേന്ദ്ര ആരോഗ്യവേദി കമ്മിറ്റി അംഗം ആലിയ എമിൽ ഉദ്ഘാടനം ചെയ്യുന്നു.


ജിദ്ദ > നവോദയ മക്ക ഏരിയയിലെ കാക്കിയ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. മക്കയിലെ ഏഷ്യൻ പോളിക്ലിനിക്‌ ഓഡിറ്റോറിയത്തിൽ മൻസൂർ നഗറിൽ നടന്ന സമ്മേളനം നവോദയ ആരോഗ്യവേദി കേന്ദ്ര കമ്മിറ്റി അംഗവും ആരോഗ്യ പ്രവർത്തകയുമായ ആലിയ എമിൽ ഉൽഘാടനം ചെയ്തു. സജീർ കൊല്ലം അധ്യക്ഷത വഹിച്ചു. റഫീഖ് പുലാമന്തോൾ, നിഷാദ് മേലാറ്റൂർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. നൈസെൽ പത്തനംതിട്ട സംഘടനാ റിപ്പോർട്ടും  മുഹമ്മദ് മേലാറ്റൂർ പുതിയ പാനലും അവതരിപ്പിച്ചു. ശിഹാബുദീൻ എണ്ണപ്പാടം ബുഷാർ ചെങ്ങമനാട് സാലി വാണിയമ്പലം ഫിറോസ് പത്തനംതിട്ട എന്നിവർ അഭിവാദ്യം അറിയിച്ചുസംസാരിച്ചു. സമ്മേളനം പതിനഞ്ച് അംഗ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു  ഭാരവാഹികളാ യി  നിഷാദ് മേലാറ്റൂർ പ്രസിഡണ്ട്,  ഇർഷാദ് ഒറ്റപ്പാലം സെക്രട്ടറി,   ഷാഫി വയനാട് ട്രഷറർ, ജീവകാരുണ്യ കൺവീനറായി  ജുറൈജ് മമ്പാട് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. റിയാസ് വള്ളുവമ്പറം സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News