ഉംറ തീർഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്



ജിദ്ദ> മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്‌ജിദുകളിൽ തീർത്ഥാടകരുടെ ശ്രദ്ധേയമായ വൻ വർദ്ധനവ് ഉണ്ടായതായി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത്  പറഞ്ഞു. വിദേശങ്ങളിൽ  നിന്ന് വരുന്ന ഉംറ തീർഥാടകരുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനയുണ്ടായിട്ടുണ്ടെന്നും എന്നാൽ ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് പാകിസ്ഥാൻ, ഇന്തോനേഷ്യ, ഇന്ത്യ, ഇറാഖ്, യെമൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന കാലയളവിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷവും വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കുന്നു.വിസ നടപടിക്രമങ്ങൾ അനുവദിക്കുന്നത് സൗദി അറേബ്യ എളുപ്പമാക്കിയത് അടക്കമുള്ള ഘടകങ്ങളാണ്  തീർത്ഥാടകരുടെ എണ്ണവും വർദ്ധിക്കാൻ സഹായമായത്. Read on deshabhimani.com

Related News