ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയുടെ വിജയത്തെ യുഎഇ രാഷ്‌ട്രപതി അഭിനന്ദിച്ചു
അബുദാബി -> ഇന്ത്യൻ ജി 20 പ്രസിഡൻസിയുടെ വിജയകരമായി നടത്തിപ്പിനെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. സംഘാടക മികവിനും ഉച്ചകോടിയുടെ ആതിഥേയത്വത്തിനും ഹിസ് ഹൈനസ് തന്റെ അഭിനന്ദനം അറിയിച്ചു. ഉച്ചകോടി വേദിയിൽ എത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുകയും ഇരുവരും ചേർന്ന് ഫോട്ടോകൾ എടുക്കുകയും ചെയ്തു. അടുത്ത വർഷം നടക്കുന്ന ജി20 പ്രസിഡൻസിയിൽ ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ വിജയിക്കുമെന്ന് ആശംസിച്ചുകൊണ്ട് ഉച്ചകോടി ക്രിയാത്മകമായ ഫലങ്ങൾ ഉളവാക്കുമെന്ന തന്റെ പ്രതീക്ഷയ്ക്ക് ഹിസ് ഹൈനസ് അടിവരയിട്ടു. ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ; റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, രാജ്യാന്തര സഹകരണ സഹമന്ത്രി; അഹമ്മദ് അലി അൽ സയേഗ്, സഹമന്ത്രി എന്നിവരും പങ്കെടുത്തു. Read on deshabhimani.com