യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു
ദുബായ് > യുഎഇ ഇന്ധന വില സമിതി ഒക്‌ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഒക്‌ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.44 ദിർഹമാണ് പുതിയ വില. സെപ്‌തംബറിൽ 3.42 ദിർഹം. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.33 ദിർഹം, കഴിഞ്ഞ മാസം 3.31 ദിർഹം. ഇ - പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.26 ദിർഹം, സെപ്‌തംബറിൽ ലിറ്ററിന് 3.23 ദിർഹം. ഡീസൽ ലിറ്ററിന് കഴിഞ്ഞ മാസത്തെ 3.40 നെ അപേക്ഷിച്ച് 3.57 ദിർഹമായിരിക്കും ഈടാക്കുക. യുഎഇ ഇന്ധനവില സമിതി സെപ്‌തംബറിൽ പെട്രോളിന് ഒമ്പത് ശതമാനത്തിലധികം വില വർധിപ്പിച്ചിരുന്നു. തുടർച്ചയായ നാലാം മാസമാണ് വില വർധിപ്പിക്കുന്നത്. 2015 മുതൽ, യുഎഇ പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്ക് ആഗോള വിലയുടെ ഏറ്റക്കുറച്ചിലുകൾക്കു അനുസരിച്ചു തീരുമാനിക്കുന്ന നിലയിൽ എത്തിയിരുന്നു . അതിനാൽ, ആഗോള നിരക്കുകൾക്ക് അനുസൃതമായി വിലകൾ എല്ലാ മാസാവസാനത്തിലും പരിഷ്‌കരിക്കുകയാണ്. Read on deshabhimani.com