തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) ഓണാഘോഷം "പൊന്നോണം 2023" സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി > തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) ഓണാഘോഷം ‘പൊന്നോണം 2023’ സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്നസാംസ്‌കാരിക സമ്മേളനം ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ ഉദ്‌ഘാടനം ചെയ്തു . പ്രോഗ്രാം കൺവീനർ ജയേഷ് എങ്ങണ്ടിയൂർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസൈഫ അബ്ബാസി, ജോയ് ആലുക്കാസ് റീജണൽ ഹെഡ് വിനോദ് കുമാർ, ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര, വനിതവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, മീഡിയ കൺവീനർ വിനീത് വിൽസൺ വനിതാവേദി സെക്രട്ടറി പ്രീന സുദർശൻ, ജോയിൻറ് സെക്രട്ടറി വിജി ജിജോ, കളിക്കളം കോർഡിനേറ്റർ മാനസ പോൾസൺ എന്നിവർ സംസാരിച്ചു. ട്രാസ്ക് നടത്തിയ പൂക്കള മത്സരത്തിൽ വിജയികളായ അബ്ബാസിയ എ ഏരിയക്കും പായസ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശോഭ രാജനും മറ്റുമുള്ള സമ്മാനങ്ങൾ വേദിയിൽ നൽകി .നാട്ടിൽ നിന്നും എത്തിയ രാജേഷ് എടതിരിഞ്ഞിയുടെ നേതൃത്വത്തിൽ ട്രാസ്ക് അംഗങ്ങളും ചേർന്ന് ഒരുക്കിയ സ്വാദിഷ്ടമായ ഓണ സദ്യ ഗൃഹതുരത്വമുണർത്തി. ട്രാസ്ക് വനിതാവേദി ആകർഷകമായ പൂക്കളം ഒരുക്കി. ട്രാസ്കിലെ 8 ഏരിയയിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിച്ച തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഓണപാട്ട്, മറ്റു കല പരിപാടികൾ എന്നിവ യും കുവൈത്തിലെ പ്രശസ്ത ഗായകർ ഒരുക്കിയ ഗാനമേളയും ഉണ്ടായി. Read on deshabhimani.com