സ്കൂളുകൾക്ക് സമീപം വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടികൾ
ദുബായ് > യുഎഇയിൽ മിക്ക സ്കൂളുകളുകളും രണ്ടാഴ്ചക്കുള്ളിൽ തുറക്കുന്നതോടെ റോഡുകളിൽ തിരക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂളുകൾക്ക് സമീപമുള്ള സ്ഥലങ്ങളിൽ വേഗപരിധി അടക്കമുള്ള ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് നിയമപാലകരും റോഡ് സുരക്ഷാ വിദഗ്ധരും ഓർമ്മിപ്പിക്കുന്നു. സ്‌കൂൾ സോണുകളിലെ വേഗപരിധി മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാണ് . ഇത് ലംഘിക്കുന്നവരിൽനിന്ന് 300 ദിർഹം മുതൽ 3000 ദിർഹം വരെ പിഴ ഈടാക്കും. Read on deshabhimani.com