കേളി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്യുന്നു


റിയാദ്> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫിനെ വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക് വേണ്ടി കേളി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് അനുഭാവികളേയും കേളി പ്രവർത്തകരെയും ഉൾപ്പെടുത്തി ബദിയയിൽ നടത്തിയ കൺവെൻഷൻ കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്തു കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി എന്നിവർ തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സ്വാഗതവും, രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News