തനിമ കുടുംബാംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി > കുവൈത്തിലെ സാംസ്കാരിക സംഘടനയായ തനിമ കുവൈത്ത് കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു. മാളവിക വിജേഷിന്റെ ഓണപ്പാട്ടുമായ് ആരംഭിച്ച് പ്രൊഗ്രാം കൺവീനർ ബിനോയ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഎൽസി കമ്പനി മാനേജിംഗ് ഡയറക്ടർ മധു ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തനിമയുടെ സീനിയർ ഹാർകോർ അംഗവുംമുൻ ജെനറൽ കൺവീനറുമായ ബാബുജി ബത്തേരി ഓണസന്ദേശം കൈമാറി. ആശ്രയതനിമ കൺവീനർ ജേക്കബ് വർഗ്ഗീസ് ഓണാശംസകൾ നേർന്നു. കുട്ടിത്തനിമ അംഗങ്ങളുടെ ഗാനനൃത്തങ്ങളും തനിമ ഹാർഡ്‌കോർ അംഗങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറി. തനിമ കുവൈത്തിന്റെ ഓണത്തനിമയും 17ാം വടംവലി മാമാങ്കവും ഒക്ടോബർ 27നു അബ്ബാസിയ കുവൈത്ത് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കും. പെൺതനിമ കൺവീനർ ഉഷാ ദിലീപ് സ്വാഗതവും വിജേഷ് വേലായുധൻ നന്ദിയും പറഞ്ഞു. Read on deshabhimani.com