സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗിന് ആവേശകരമായ തുടക്കം; ആദ്യ ജയം റിയൽ കേരള എഫ്‌സിക്ക്
ജിദ്ദ> ഇരുപതാമത് സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗിന് തുടക്കമായി. പതിനൊന്ന് ആഴ്ചകൾ നീണ്ടു നിൽക്കുന്ന കാൽപ്പന്തുകളിയുടെ ആരവങ്ങൾക്കാണ് ജിദ്ദ വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിൽ ആരംഭിച്ചത്. സിഫ് ചാമ്പ്യൻസ് ലീഗിലെ പ്രൈം ഡിവിഷനായ എ ഡിവിഷനിൽ മുൻ ചാമ്പ്യന്മാരായ പ്രിന്റകസ് റിയൽ കേരള ജയത്തോടെ തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റീം ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ പ്രിന്റകസ് റിയൽ കേരള പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗസ്റ്റോ ജിദ്ദ എഫ്‌സി ഐവ ഫുഡ്സ് ബ്ലൂ സ്റ്റാർ ബി മത്സരം സമനിലയിൽ പിരിഞ്ഞു. വള്ളിക്കുന്ന് എംഎൽഎ അബ്ദുൽഹമീദ് മാസ്റ്റർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി അബ്ദുൽഹമീദ് മാസ്റ്റർ, ഷംസീർ, സമാ ട്രേഡിങ്ങ് എംഡി, അൽ നജൂം ട്രേഡിങ്ങ് ന്റെ സുധീർ കൊച്ചാപ്പി, ഗ്രൗണ്ട് അതോറിറ്റി യുടെ ഈസ, അബു കാസി, റീം അനലിറ്റിക്‌സ് എച്ച് ആർ ഹെഡ് ഫൈസൽ അൽ സഹ്‌റാനി എന്നിവർ കളിക്കാരെ പരിചയപെട്ടു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷനായി. സിഫ് ട്രഷറർ നിസാം പാപ്പറ്റ നന്ദി പറഞ്ഞു. ലത്തീഫ് കാപ്പുങ്ങൽ (എംഡി എൻ-കംഫോർട്ട് ) കിസ്മത്ത് മമ്പാട് (പ്രസിഡന്റ്, നവോദയ) എന്നിവർ ആശംസകൾ നേർന്നു. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് വാദ്യങ്ങളോട് കൂടിയ മാർച്ച് പാസ്റ്റിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന 23 ടീമുകളും അണി നിരന്നു. ചലച്ചിത്ര താരം ഹരീഷ് കണാരനും അനിൽ ബേബിയും കോമഡിസ്കിറ്റും മേളയുടെ ഭാഗമായി നടന്നു. Read on deshabhimani.com