സൗദി ദേശീയദിനാഘോഷത്തിൽ പങ്കാളികളായി കേളിയും



റിയാദ് > തൊഴിലെടുക്കാനും മാന്യമായ ജീവിതം നയിക്കാനും അവസരമൊരുക്കിയ നാടിന്‍റെ 93-മത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് കേളി കലാസാംസ്കാരിക വേദി. മലാസ് അബ്ദുള്ള പാർക്കിന് സമീപം സംഘടിപ്പിച്ച പരിപാടികൾക്ക് കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ കേന്ദ്ര രക്ഷാധികരി സമിതി അംഗങ്ങളായ ഫറോസ്‌ തയ്യിൽ, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ എന്നിവരും കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ , കേന്ദ്ര കമ്മറ്റി അംഗങ്ങൾ , വിവിധ ഏരിയായിലെ പ്രവർത്തകർ എന്നിവരും കുടുംബ വേദി പ്രവർത്തകരും കുട്ടികളും പങ്കാളികളയി. പദയാത്ര നടത്തിയും, കേക്ക് മുറിച്ചും കൂട്ടയോട്ടം നടത്തിയും, മധുരം വിതരണം ചെയ്‌തും  നടത്തിയായിരുന്നു പരിപാടി. Read on deshabhimani.com

Related News