സൗദിയിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശി മരിച്ചു
ജിദ്ദ > സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. യാമ്പു - ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് സ്വദേശി വേണു(54) വാണ് മരിച്ചത്. ഇന്നലെ രാത്രി യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സ്‌ചറുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി പൂർണമായും കത്തി നശിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. Read on deshabhimani.com