അബുദാബിയിൽ അപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു
അബുദാബി> കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസ് (25) അപകടത്തിൽ മരിച്ചു. ഭൂർഗർഭപാതയിൽ ലെെറ്റ് ഫിറ്റ് ചെയ്യുന്ന ജോലിക്കിടയിൽ നിയന്ത്രണം വിട്ട വാഹനം വന്നിടിക്കുകയായിരുന്നു. അബുദാബിയിലെ യാസ് ഐലൻഡിലാണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിൽ അസിസ്റ്റൻർ് ടെക്നീഷ്യനായിരുന്നു ടിറ്റു തോമസ്, തോമസ് മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ് Read on deshabhimani.com