കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം വിതരണം ചെയ്തു

ആലപ്പുഴ ജില്ലയിലെ പുരസ്കാരവിതരണോദ്ഘാടനം അമ്പലപ്പുഴ എംഎൽഎ എച്ച് സലാം നിർവ്വഹിക്കുന്നു


റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം ആലപ്പുഴ, കാസർകോട് ജില്ലകളിൽ വിതരണം ചെയ്തു. പുരസ്‌കാരത്തിന്റെ ആലപ്പുഴ ജില്ലയിലെ വിതരണം അമ്പലപ്പുഴ എം എൽ എ എച്ച് സലാം നിർവ്വഹിച്ചു. കപ്പക്കട പുന്നപ്ര രക്തസാക്ഷി സ്മാരക മന്ദിരം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന എം നസീർ  അധ്യക്ഷത വഹിച്ചു. കേളി മുൻ പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട് സ്വാഗതം പറഞ്ഞു. സിപിഐ എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടൻ, പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് ശ്രീകുമാർ, കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം, കേളി കേന്ദ്ര കമ്മറ്റി അംഗം കിഷോർ ഇ നിസാം, കേളി അംഗമായിരുന്ന ജോളികുമാർ അമ്മഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. പത്താം ക്ലാസ്സിലും പ്ലസ് ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്'.      ജിയ മരിസ ജിജോ, ആഫീദ് സജീദ്‌, അശ്വിൻ പ്രസാദ്, കാശിനാഥൻ എസ്, നന്ദന സുരേഷ്, നിത്യ വസന്ത്, സൂഫിയ സക്കീർ, ബിസ്മിയ നവാസ്, (എല്ലാവരും പത്താം ക്ലാസ് വിദ്യാർഥികൾ), അൽത്താഫ് ഷാനവാസ് ( പ്ലസ് ടു ) എന്നീ വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകിയത്. പത്താം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവർഷം പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.  വിവിധ ജില്ലകളിലെ പുരസ്‌കാരത്തിന് അർഹരായ കുട്ടികൾക്ക്  ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലുമായി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളിൽ വിതരണം ചെയ്യും. കാസർകോട് ജില്ലയിൽ സിപിഐ എം തൃക്കരിപ്പൂർ സൗത്ത് ലോക്കൽ സെക്രട്ടറി എം കെ കുഞ്ഞികൃഷ്ണൻ പുരസ്കാരം വിതരണം ചെയ്തു. തൃക്കരിപ്പൂർ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഉളിയം ബ്രാഞ്ച് സെക്രറി ബിജു അധ്യക്ഷതവഹിച്ചു. കേളി അംഗമായിരുന്ന നാരായണൻ കയ്യൂർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സുദീഷ്, ലോക്കൽ കമ്മറ്റി അംഗം പ്രകാശൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ദൃശ്യ പ്രഭാകരൻ, ഫാത്തിമ എ, സജിന കെ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.   Read on deshabhimani.com

Related News