കുവൈറ്റിൽ കൊയിലാണ്ടി സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
കുവൈറ്റ് സിറ്റി> കോഴിക്കോട് കൊയിലാണ്ടി മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) കുവൈറ്റിൽ ജോലിസ്ഥലത്ത് മരിച്ചു. ഗ്രാൻഡ് ഹൈപ്പറില്‍ ജോലി ചെയ്തുവരികയായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഫർവാനിയ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള പ്രവര്‍ത്തനങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. Read on deshabhimani.com