പ്രദീപ് പട്ടാമ്പിയുടെ നിര്യാണത്തിൽ അനുശോചിച്ചു



ജിദ്ദ > ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിയിലും രക്ഷാധികാരി കമ്മറ്റിയിലും അംഗം ആയിരുന്ന പ്രദീപ് പട്ടാമ്പിയുടെ വേർപാടിൽ അനുശോചിച്ച്‌ യോഗം ചേർന്നു.   രണ്ട് പതിറ്റാണ്ട്  ജിദ്ദയിൽ ഒരു കമ്പനിയിൽ പ്രവാസിയായിരുന്ന പ്രദീപ് പട്ടാമ്പി രണ്ട് വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയത്. രോഗബാധിതനായി ചികിത്സയിലിരിക്കെ പെട്ടന്നായിരുന്നു  മരണം. അനുശോചന യോഗത്തിൽ   ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി അദ്ധ്യക്ഷനായി. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സിഎം അബ്ദുറഹ്‌മാൻ, ഏരിയ രക്ഷാധികാരി അനസ് ബാവ, കേന്ദ്രകമ്മിറ്റി അംഗം യൂസുഫ് മേലാറ്റൂർ, കേന്ദ്ര ആരോഗ്യ വേദി കൺവീനർ ടിറ്റോ മീരാൻ, ഏരിയ ട്രഷറർ ബേബി പാലമറ്റം, ഏരിയ കമ്മിറ്റി അംഗം മനീഷ് തമ്പാൻ തുടങ്ങിയവർസംസാരിച്ചു. പ്രദീപ് പട്ടാമ്പി അനുശോചന യോഗത്തിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംസാരിക്കുന്നു. Read on deshabhimani.com

Related News