ബഹ്റൈൻ പ്രതിഭ പി കൃഷ്ണപിള്ള അനുസ്മരണം നടത്തി

പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അനുസ്മരണ പ്രഭാഷണം നടത്തുന്നു.


മനാമ > ബഹ്റൈൻ പ്രതിഭ പി കൃഷ്ണപിള്ള അനുസ്മരണം നടത്തി. മനാമയിലെ ബഹ്റൈൻ പ്രതിഭ ഓഫീസ്സിൽ നടന്ന ചടങ്ങിൽ പ്രതിഭ ജോയിന്റ് സെക്രട്ടറി പ്രജിൽ മണിയൂർ സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ  അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷനായി. ധീര വ്യക്തിത്വമായിരുന്നു സഖാവ് പി കൃഷ്ണപിള്ളയുടേത് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ചൂണ്ടിക്കാട്ടി.   അനുസ്മരണ യോഗത്തിൽ രാഷ്ട്രീയ വിശദീകരണം പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് നടത്തി.     Read on deshabhimani.com

Related News