ഖസീം പ്രവാസിസംഘം കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
ബുറൈദ > ഖസീം പ്രവാസി സംഘം ബുറൈദയിൽ കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി റിയാദ് കേളി രക്ഷാധികാരിസമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഖസീം പ്രവാസിസംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായി. "സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പാർട്ടിയും" എന്ന വിഷയത്തിൽ നൗഷാദ് കരുനാഗപ്പള്ളി സംസാരിച്ചു. കേന്ദ്ര കമ്മറ്റി അംഗം റഷീദ് മൊയ്‌ദീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പ്രവാസി സംഘം ആക്ടിങ് സെക്രട്ടറി ഉണ്ണി കണിയാപുരം, പ്രസിഡന്റ് നിഷാദ് പാലക്കാട്, ഫിറോസ് മാങ്കോട് എന്നിവർ സംസാരിച്ചു. കൃഷ്ണപിള്ള അനുസ്മരണപരിപാടിയിൽ മുഖ്യരക്ഷാധികാരി ഷാജി വയനാട് സംസാരിക്കുന്നു Read on deshabhimani.com