കുവൈത്ത് മഹാ ഇടവകയുടെ വാർഷിക കൺവൻഷൻ : സെപ്തംബർ 1 മുതൽ 7 വരെ
കുവൈത്ത് > സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് നടത്തിവരാറുള്ള എട്ട് നോമ്പാചരണവും വാർഷിക കൺവൻഷനും 2023 സെപ്തംബർ ഒന്നു മുതൽ ഏഴുവരെ വൈകുന്നേരം 6.30 മുതൽ നടക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെഫാ. വർഗീസ് ഫിലിപ്പ് ഇടിച്ചാണ്ടി (ബാംഗളൂർ ഭദ്രാസനം), ഫാ. കോശി വൈദ്യൻ (കൊല്ലം ഭദ്രാസനം), ഫാ. അജി എബ്രഹാം (മലബാർ ഭദ്രാസനം) എന്നിവർ വചനശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകും. Read on deshabhimani.com