മലയാളം മിഷൻ ദുബായ് ചാപ്റ്റർ എം ടി യെ അനുസ്മരിച്ചു



ദുബായ് > മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ പഠനകേന്ദ്രം അനുശോചന യോഗം സംഘടിപ്പിച്ചു.    മലയാള സാഹിത്യത്തിലെ പകരം വക്കാൻ ഇല്ലാത്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ സാംസ്കാരിക മുഖമാണ് എം ടി എന്ന് അനുസ്മരണ ഭാഷണം നടത്തിക്കൊണ്ട് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ പറഞ്ഞു.  ഡിസംബർ 27 വൈകിട്ട് ദുബായ് അൽ തവാർ പാർക്കിൽ നടന്ന വേഴാമ്പൽ, പൂത്തുമ്പി പഠനകേന്ദ്രങ്ങളുടെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.     ദുബായ് ചാപ്റ്റർ വിദഗ്ദ്ധ സമിതി ചെയർപേഴ്സൺ സോണിയ ഷിനോയ് യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം ടി യുടെ ഛായാചിത്രത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പുഷ്പാർച്ചന നടത്തി. മലയാളം മിഷൻ സെക്രട്ടറി ശ്രീ ദിലിപ് സി എൻ എൻ സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ ജോയന്റ് സെക്രട്ടറി റിംന അമീർ, കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ,  മുരളി എംപി, മുൻ ജൊ.കൺവീനർ ജ്യോതി രാമദാസ്, മേഖല കോർഡിനേറ്റർ സുനേഷ്, മേഖല ജോയിന്റ കോർഡിനേറ്റർ  പ്രിയ ദീപു  എന്നിവർ പങ്കെടുത്തു. നോൺ അക്കാദമിക് കോർഡിനേറ്റർ സ്മിത മേനോൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News