ഡോ. ഷഫീക്ക് കാരാട്ടിന് യാത്രയയപ്പ് നൽകി



കുവൈത്ത്‌ സിറ്റി > കുവൈത്തിൽ നിന്ന് ജോലി സംബന്ധമായ കാരണങ്ങളാൽ യുകെയിലേക്ക് പോകുന്ന കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫഹാഹീൽ ഏരിയ അംഗം ഡോ ഷഫീക്ക് കാരാട്ടിനും കുടുംബത്തിനും അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. അസോസിയേഷൻ ഫഹാഹീൽ ഏരിയ ആക്ടിങ് പ്രസിഡണ്ട് മജീദ് എം കെ ഉപഹാരം നൽകി. ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, ആർട്സ് & കൾച്ചർസെക്രട്ടറി താഹ കെ വി, സ്പോർട്സ് സെക്രട്ടറി സിദ്ധീഖ് കൊടുവള്ളി, കേന്ദ്ര നിർവ്വാഹക സമീതി അംഗങ്ങളായ ഷാജി കെവി, നിജാസ് കാസിം എന്നിവർ പങ്കെടുത്തു Read on deshabhimani.com

Related News