കുവൈത്ത് മഹാ ഇടവക വാർഷിക കൺവൻഷൻ

കൺവെൻഷന്റെ സമാപന ദിവസത്തെ വചന ശുശ്രൂഷക്ക് ഫാ. കോശി വൈദ്യൻ നേതൃത്വം നൽകുന്നു


കുവൈത്ത് സിറ്റി > സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച്‌ സെപ്റ്റംബർ 1 മുതൽ 7 വരെ ക്രമീകരിച്ച വാർഷിക കൺവൻഷൻ സമാപിച്ചു. പെരുന്നാളിനോടനുബന്ധിച്ച്‌ ആണ്ടുതോറും നടത്തിവരാറുള്ള എട്ട്‌ നോമ്പാചരണത്തിനും, വചനശ്രുശ്രൂഷകൾക്കും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയിലെ  ഫാ. വർഗീസ്‌ ഫിലിപ്പ്‌ ഇടിച്ചാണ്ടി (ബാംഗളൂർ ഭദ്രാസനം), ഫാ. കോശി വൈദ്യൻ (കൊല്ലം ഭദ്രാസനം), ഫാ. അജി എബ്രഹാം (മലബാർ ഭദ്രാസനം) എന്നിവർ കാർമ്മികത്വം വഹിച്ചു. അബ്ബാസിയ സെന്റ്‌. ബസേലിയോസ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ എന്നിവിടങ്ങളിൽ നടന്ന നോമ്പാചരണത്തിനും കൺവൻഷൻ ക്രമീകരണങ്ങൾക്കും ഇടവക വികാരി  ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറക്കൽ, സഹവികാരി  ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, കൺവൻഷൻ കൺവീനർ മാത്യു സഖറിയ, ജോയിന്റ്‌ കൺവീനർ ജിബു ജേക്കബ്‌ വർഗീസ്‌, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 8, വെള്ളിയാഴ്ച്ച, ഇടവകയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബ്ബാനയും നോമ്പുവീടലിന്റേതായ പ്രത്യേകമായ ശുശ്രൂഷകളും നേർച്ച വിതരണവും നടന്നു.   Read on deshabhimani.com

Related News