രെഞ്ജു സ്റ്റീഫന്‍ ചെറിയാന് യാത്രയയപ്പ് നൽകി

രെഞ്ജുവിന് അസീസിയ ബാഡ്മിന്റണ്‍ ക്ലബ് ഭാരവാഹികള്‍ മെമന്റോ കൈമാറുന്നു


ജിദ്ദ> മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന രെഞ്ജു സ്റ്റീഫന്‍ ചെറിയാന് അസീസിയ ബാഡ്മിന്റണ്‍ ക്ലബ് ജിദ്ദ യാത്രയയപ്പു നല്‍കി. അസീസിയ ക്ലബിനു സമീപം ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ക്ലബ് ക്യാപ്റ്റന്‍ സജി കുര്യാക്കോസ് അധ്യക്ഷനായി. മുഹമ്മദ് കുഞ്ഞി, ഡോ. സുനില്‍ കുമാര്‍, മുഹമ്മദ് സമീര്‍, ഹരി നാരായണ്‍ കുന്നെങ്ങാട്ട്, ജോണ്‍സണ്‍, ഫസ്‌ലിന്‍, അഷ്ഫാഖ്, പി.എം.മായിന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. രെഞ്ജു  നന്ദി പറഞ്ഞു. പറവൂര്‍ സ്വദേശിയായ രെഞ്ജു മൂന്നു പതിറ്റാണ്ടിലേറെയായി അല്‍തയാര്‍ പ്ലാസ്റ്റിക് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജിദ്ദ ഒ.ഐ.സി.സി എറണാകുളം ജില്ലാ പ്രസിഡന്റ്, സൗദി എറണാകുളം റെസിഡന്റ്‌സ് അസോസിയേഷന്‍ (സെറ) പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ രവീണ. നമിത, നിഖിത എന്നിവര്‍ മക്കളാണ്.     Read on deshabhimani.com

Related News