ഈദ് - ഉത്സവ് 2023: ചിത്ര രചന മത്സരം നടത്തി.
സൊഹാർ > കൈരളി ഫലജ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണം ഈദ് ഉത്സവ് 2023നോടനുബന്ധിച്ച് അൽ ഫലജ് സൂപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ കുട്ടികളുടെ ചിത്രരചനാ മത്സരം നടത്തി. പരിപാടിയിൽ 100 ലേറെ കുട്ടികൾ പങ്കെടുത്തു. 5 മുതൽ7 വരെ, 8 മുതൽ 12 വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തിയത്. 5-7 വിഭാഗത്തിൽ ശിവന്യ ഒന്നാം സ്ഥാനവും സെല്ല ഷിബു രണ്ടാം സ്ഥാനവും ഋധിക മൂന്നാം സ്ഥാനവും നേടി. ഇലാഷ്, കാതറിൻ എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. 8-12 വിഭാഗത്തിൽ ശ്രീഭദ്ര കെ എസ് ഒന്നാം സ്ഥാനവും റയ്യാൻ ഐഷ രണ്ടാം സ്ഥാനവും ദർശിത സതീഷ് മൂന്നാം സ്ഥാനവും നേടി. തമ്പാൻ തളിപ്പറമ്പ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിറാജ് തലശ്ശേരി, അഭിനന്ത്, മൊയ്‌ദു, നിബിൻജിത്, താജ് അൽ ഫലജ് ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഇഹ്‌തി ഷാം എന്നിവർ സംസാരിച്ചു. Read on deshabhimani.com