കോഴിക്കോടും വയനാടും പ്രവാസി കമ്മീഷന്‍ അദാലത്ത്
കോഴിക്കോട്> പ്രവാസി കമ്മീഷന്‍ കോഴിക്കോട് അദാലത്ത് സെപ്തമ്പര്‍ 12 ന് ഗവ. ഗസ്റ്റ് ഹൗസിലും വയനാട് അദാലത്ത് സപ്തമ്പര്‍ 14 ന് കല്‍പറ്റയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് അദാലത്ത്. പ്രവാസി സംഘടനാ പ്രതിനിധികളുമായും സംവദിക്കും. തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കമ്മീഷന്‍ അദാലത്ത് പൂര്‍ത്തിയായി. വര്‍ഷാവസാനത്തിനു മുമ്പു എല്ലാ ജില്ലകളിലെയും അദാലത്ത് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. പ്രവാസി/മുന്‍ പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷന് പരാതി നല്‍കാം. പുതുതായി പരാതി നല്‍കുന്നവര്‍ എഴുതി തയ്യാറാക്കിയ ആവലാതിയോടൊപ്പം പ്രവാസി/മുന്‍ പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകള്‍ക്കു പുറമേ എതിര്‍കക്ഷിയുടെ കൃത്യമായ മേല്‍വിലാസവും നല്‍കണം. നേരത്തേ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സെക്രട്ടറിയില്‍ നിന്നും അറിയിപ്പു ലഭിച്ചവര്‍ അറിയിപ്പും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളമായി എത്തണം. മുന്‍കൂട്ടി പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മേല്‍ പറഞ്ഞ രീതിയില്‍ അത് തയ്യാറാക്കി ഈ മെയില്‍ ആയോ താഴെ പറയുന്ന വിലാസത്തിലോ അയക്കണം: ചെയര്‍മാന്‍, പ്രവാസി കമ്മീഷന്‍, ആറാം നില, നോര്‍ക്കാ സെന്റര്‍, തിരുവനന്തപുരം 695014് email: secycomsn.nri@kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി കമ്മീഷന്‍ അംഗം പി.എം. ജാബിറുമായി എന്നീ നമ്പറുകളി 00 91 94968 45603, 00 968 9933 5751 ബന്ധപ്പെടാം. ഇമെയില്‍: comradejabir@gmail.com Read on deshabhimani.com