ലൈസൻസില്ലാതെ ഹജ്ജ് സേവനത്തിന്‌ 1.10 കോടി രൂപ പിഴ; കരട്‌ നിയമം പ്രഖ്യാപിച്ചു



മനാമ> സൗദിയിൽ ആവശ്യമായ ലൈസൻസില്ലാതെ ഹജ്ജ് സേവന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം റിയാൽ പിഴ (ഏതാണ്ട്‌ 1.10 കോടി രൂപ) ചുമത്തും. ഇതുൾപ്പെടെ ഹജ്ജ് തീർഥാടകരുടെ സേവന ദാതാക്കൾക്കായുള്ള കരട് നിയമം സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നിയമം തുടർച്ചയായി ലംഘിക്കുന്നവർ ഇരട്ടി പിഴ ഉൾപ്പെടെ നേരിടേണ്ടിവരും. പ്രവാസികൾ ആണെങ്കിൽ  നാടുകടത്തും. ഔദ്യോഗിക മുന്നറിയിപ്പുകൾ, തരംതാഴ്ത്തൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ ശിക്ഷാ നടപടികളും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. അനധികൃത സേവന വ്യവസ്ഥയുമായി ബന്ധപ്പെട്ട പിഴ അവരുടെ ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുശേഷം പ്രാബല്യത്തിൽ വരും. തങ്ങൾക്കുമേൽ ചുമത്തിയ ശിക്ഷാ നടപടികൾ ചോദ്യം ചെയ്യാൻ കുറ്റാരോപിതർക്ക് 60 ദിവസത്തെ സമയമുണ്ടാകും. Read on deshabhimani.com

Related News