ഐഎസ്ബിയില്‍ 7ന് നീറ്റ് പരീക്ഷ



  മനാമ > ഇന്ത്യന്‍ ഗവണ്മെന്റിനു കീഴില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ഈ വര്‍ഷത്തെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (യുജി) മെയ് 7 നു ഞായറാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ (ഐഎസ്ബി) ഇസ ടൗണ്‍ കാമ്പസില്‍ നടക്കും. ബഹ്‌റൈന്‍ സമയം രാവിലെ 11.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2  ആരംഭിച്ച്  2.50 ന് (ഇന്ത്യന്‍ സമയം വൈകീട്ട് 5.20) അവസാനിക്കും.   പരീക്ഷാര്‍ത്ഥികള്‍ ബഹ്‌റൈന്‍ സമയം രാവിലെ 8.30നും 11നും ഇടയില്‍ പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബഹ്‌റൈന്‍ സമയം രാവിലെ 11ന് പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടക്കും.              Read on deshabhimani.com

Related News