ജിദ്ദ നവോദയ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം

സൂഖുൽ ഖുറാബ് യൂണിറ്റ് സമ്മേളനം നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു.


ജിദ്ദ > ജിദ്ദ നവോദയയുടെ മുപ്പതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ  പ്രശ്നങ്ങളിൽ സമ്മേളനങ്ങളിൽ ചർച്ച ചെയ്യും.  സഫ ഏരിയയിലെ റിഹാബ് യൂണിറ്റ്, യാമ്പു ഏരിയ ജിം സിത്താഷ്, ഖാലിദ് ബിൻ വലീദ്  ഏരിയ ഫലസ്തീൻ യൂണിറ്റ്, മദീന ഏരിയ അസീസിയ യൂണിറ്റ്,തായിഫ് ഏരിയ മാറത്ത് യൂണിറ്റ്, ഷറഫിയ ഏരിയ റുവൈസ് യൂണിറ്റ്, അനാകിഷ് ഏരിയ സൂഖുൽ ഖുറാബ് യൂണിറ്റ് എന്നിവിടങ്ങളിലാണ്  സമ്മേളനങ്ങൾ നടന്നത്. സൂഖുൽ ഖുറാബ് യൂണിറ്റ് സമ്മേളനത്തിൽ അക്ബർ പൂളാം ചാലിൽ അധ്യക്ഷത വഹിച്ചു.  നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി റഫീഖ് പത്തനാപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു.  മുസാഫർ പാണക്കാട്, മുനീർ പാണ്ടിക്കാട്, ഷറഫുമാളിയേക്കൽ, ഫസൽ മഞ്ചേരി, ജലീൽ ഉച്ചാരക്കടവ്, മുഹമ്മദ് ഒറ്റപ്പാലം, ഗഫൂർ മമ്പുറം, ഖലീൽ പട്ടിക്കാട്, റിയാസ് ചിരിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News