ദേശീയ ബാഡ്മിന്റൺ: കേരളത്തെ പ്രതിനിധീകരിച്ച് കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥിനിയും



കുവൈത്ത് സിറ്റി> ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി കളിക്കാന്‍  കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ  വിദ്യാർഥിനി. സെപ്തംബർ 14 മുതൽ 19 വരെ ഇന്ത്യയിലെ ഹൈദരാബാദിൽ നടക്കുന്ന അണ്ടർ 17 വിഭാഗം ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്ത്  നേഹ സൂസൻ ബിജു പങ്കെടുക്കും. കുവൈത്ത് ഇന്ത്യൻ എജുക്കേഷനൽ സ്‌കൂൾ പത്താം ക്ലാസ്  വിദ്യാർത്ഥിനിയാണ്  നേഹ സൂസൻ ബിജു . അണ്ടർ 17 വിഭാഗം ദേശീയ  ബാഡ്മിന്റൺ  ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് ഡബിൾസിൽ ചേസ് സിജോയ്‌ക്കൊപ്പമാണ് നേഹ പങ്കാളിയാകുക. കുവൈത്തില്‍നിന്ന് ആദ്യമായാണ് ഒരു വിദ്യാർഥി ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്.   കുവൈത്തിലും ഇന്ത്യയിലും നിരവധി ടൂർണമെന്റുകളിൽ ജേതാക്കളായിട്ടുണ്ട് നേഹ ജൂലൈ 20 മുതൽ 23 വരെ കൊല്ലം കരുനാഗപ്പള്ളിയിൽ  നടന്ന കേരള സംസ്ഥാന ജൂനിയർ (അണ്ടർ 15 ആൻഡ് 17) ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ വിജയിച്ചിരുന്നു. കുവൈത്തിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളായ ഐബാക്ക്, ഐ-സ്മാഷ് എന്നിവിടങ്ങളിലെ ട്രെയിനിങ് ക്യാമ്പുകളില്‍ നേഹ പങ്കെടുത്തിരുന്നു.   Read on deshabhimani.com

Related News