ബഹ്റൈൻ പ്രതിഭ - അൽ റാബി മെഡിക്കൽ സെന്റർ നേത്ര ദാന ക്യാമ്പ്



മനാമ> ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖലക്ക് കീഴിലെ ടൂബ്ലി യൂണിറ്റ് സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് മനാമ ബസ് സ്റ്റാൻഡ് എരിയയിലുള്ള അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ച് നടന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പത്തേരി ക്യാമ്പ് ഉത്ഘാടനം ചെയ്തു. അൽ റാബി മെഡിക്കൽ സെന്റർ ഫാർമസി അഡ്മിൻ മാനേജർ ഹാഫീസ് ,ഫിനാൻസ് മാനേജർ ലബീബ് എന്നിവർ പ്രതിഭ അംഗങ്ങൾ ക്കുള്ള പ്രത്യേക പരിഗണന കാർഡ് വിതരണം ചെയ്തു. ചടങ്ങിൽ ഹരീഷ് സ്വാഗതം പറഞ്ഞു. യുണിറ്റ് പ്രസിഡണ്ട് ജയരാജ് അദ്ധ്യക്ഷനാ യിരുന്നു.പ്രതിഭ സെൻട്രൽ കമ്മിറ്റി പ്രസിഡ ണ്ട് അഡ്വ:ജോയ് വെട്ടിയാടൻ ക്യാമ്പിന് ആശംസ അറിയിച്ചു. മേഖലാ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.യൂണിറ്റ് സിക്രട്ടറി റെനിത്ത്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News