സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



ബഹ്റൈൻ > ബഹ്റൈൻ പ്രതിഭ മനാമ മേഖല ഹെൽപ്‌ലൈൻ കമ്മിറ്റിയും മനാമ സൂഖ് യൂണിറ്റും അൽറാബി മെഡിക്കൽ സെന്ററും ചേർന്ന് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പത്തേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മനാമ സൂഖ് സെക്രട്ടറി ജിതേഷ് സ്വാഗതവും പ്രസിഡന്റ്‌ ഉമേഷ്‌ അധ്യക്ഷതയും വഹിച്ചു. പ്രതിഭ പ്രസിഡന്റ്‌ അഡ്വ. ജോയ് വെട്ടിയാടൻ ആശംസകൾ നേർന്നു. അൽറാബി മെഡിക്കൽ സെന്റർ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ അസൽ പ്രിവിലേജ് കാർഡ്നൽകുകയും അതിന്റെ ആവശ്യകതയെകുറിച്ച് വിശദികരിക്കുകയും ചെയ്തു.  പരിപാടിയിൽ പ്രതിഭ മനാമ മേഖല പ്രസിഡന്റ്‌ ശശി ഉദിനൂരും ജോയിന്റ് സെക്രട്ടറി പ്രശാന്തും പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിന് മനാമ മേഖല ഹെൽപ്‌ലൈൻ കൺവീനർ അബൂബക്കർ പാട്ട്ല നന്ദിയർപ്പിച്ചു. മെഡിക്കൽ ക്യാമ്പ് വിജയമാക്കിത്തീർക്കാൻ സഹായിച്ച എല്ലാവർക്കും പ്രതിഭ മനാമ സൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നന്ദി അറിയിച്ചു.   Read on deshabhimani.com

Related News