മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് പുതിയ ഭരണ സമിതി



ദുബായ്> മലയാളം മിഷൻ ദുബായ് ചാപ്റ്റർ 2023- 2025 വർഷത്തേക്കുള്ള 33 അംഗ എക്സികുട്ടീവ് കമ്മറ്റിയും മറ്റ് അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിനോദ് നമ്പ്യാർ ചെയർമാനും അംബുജം സതീഷ് പ്രസിഡന്റും ദിലീപ് സി എൻ എൻ  സെക്രട്ടറിയുമായ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്. മലയാളം മിഷൻ ചാപ്റ്റർ പ്രവർത്തനങ്ങളിൽ ഏതു ചാപ്റ്ററിനും മാതൃകയാക്കാവുന്ന മുന്നേറ്റമാണ് ദുബായ് ചാപ്റ്റർ നടത്തി വരുന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു.ശനിയാഴ്ച ഖ്വിസൈസ് ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്ന വാർഷിക ജനറൽ കൗൺസിൽ യോഗവും ഓണാഘോഷവും, സൂം വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബുജം സതീഷ് സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങിൽ പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി. ജനറൽ കോൺസിൽ യോഗത്തിൽ പ്രസിഡന്റായിരുന്ന സോണിയ ഷിനോയ് അധ്യക്ഷയായി. സെക്രട്ടറിയായിരുന്ന പ്രദീപ് തോപ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ പുതിയ ഭാരവാഹികൾ 1. ചെയർമാൻ - വിനോദ് നമ്പ്യാർ 2. വൈസ് ചെയർമാൻ - ഷിജു ശ്രീനിവാസ് 3. പ്രസിഡണ്ട് - അംബുജം സതീഷ് 4. വൈസ് പ്രസിഡണ്ട് - സർഗ റോയ്‌   5. സെക്രട്ടറി - ദിലീപ് സി എൻ എൻ   6. ജോയിന്റ് സെക്രട്ടറി - എം സി ബാബു 7. കൺവീനർ - ഫിറോസിയ ദിലീഫ്റഹ്മാൻ 8. ജോയിന്റ് കൺവീനർ - എൻസി ബിജു 9. ജോയിന്റ് കൺവീനർ - നജീബ് മുഹമ്മദ്‌ 10. ഫൈനാൻസ് കോർഡിനേറ്റർ - അബ്ദുൽ അഷ്‌റഫ് 11. ഐ ടി കോർഡിനേറ്റർ - ഷംസി റഷീദ് 12. വിദഗ്ധ സമിതി ചെയർ പേർസൺ - സോണിയ ഷിനോയ് Read on deshabhimani.com

Related News