മലപ്പുറം സ്വദേശി ഒമാനിൽ അന്തരിച്ചു
ബുറൈമി > ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ അന്തരിച്ചു. അൽ നഹ്ദ സ്റ്റേഡിയം പള്ളിയുടെ സമീപം ഗ്രോസറി കട നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരിച്ചത്. 28 വർഷമായി ബുറൈമിയിൽ ജോലി ചെയ്യുന്നു. ജോലിക്കിടെ കടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അബ്ദുൽ ലത്തീഫ്. മൃതദേഹം ബുറൈമി കബർസ്ഥാനിൽ സംസ്‌കരിക്കും. Read on deshabhimani.com