ലിഫ്റ്റ് തകർന്നു വീണ് തൊഴിലാളിയുടെ മരണം, കർശന നടപടികളുമായി കുവൈറ്റ് ഫയർ ഫോഴ്സ് അതോറിറ്റി



കുവൈറ്റി സിറ്റി> കുവൈറ്റിൽ ലിഫ്റ്റ് സ്ഥാപിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നതിനിടെ ലിഫ്റ്റ് തകർന്നു വീഴുകയും  ഒരു തൊഴിലാളിയുടെ മരണത്തിനു ഇടയാക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടികളുമായി  കുവൈത്ത് ഫയർ ഫോഴ്സ് അതോറിറ്റി. ലിഫ്റ്റ് കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കമ്പനിയെ  പ്രോസിക്യൂട്ട് ചെയ്യാനും കുവൈത്ത് ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ, ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-മെക്രാദ് ഉത്തരവിട്ടു. ലിഫ്റ്റുകൾ സ്ഥാപിക്കാനോ പരിപാലിക്കാനോ ഉദ്ദേശിക്കുന്ന വ്യക്തികൾ, കുവൈറ്റ് ഫയർഫോഴ്‌സ് അംഗീകരിച്ച കമ്പനികളുമായി മാത്രം കരാറിൽ ഏർപ്പെടാനും കുവൈത്ത് ഫയർ ഫോഴ്സ് അതോറിറ്റി അഭ്യർത്ഥിച്ചു. ഇത് വഴി തൊഴിലാളികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പുനൽകുന്നതിനും അപകടങ്ങൾ തടയുന്നതിനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റാളേഷനും അറ്റകുറ്റപ്പണിക്കുമുള്ള മുഴുവൻ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ കമ്പനികളോടും ഫയർ ഫോഴ്സ് അതോറിറ്റി നിർദ്ദേശിക്കുകയും ചെയ്തു. Read on deshabhimani.com

Related News