ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം; നിയമം കടുപ്പിച്ച് യുഎ ഇ



ദുബായ് > ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കാത്തവരും, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവരുമായ നഴ്സിംഗ്, ലബോറട്ടറി, മെഡിക്കല്‍ ഫിസിക്സ്, ഫങ്ഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പി, സൗന്ദര്യശാസ്ത്രം, അനസ്തേഷ്യ, ഓഡിയോളജി, റേഡിയോളജി, ഫാര്‍മസി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള കരട് നിയമത്തിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ ബിരുദമോ അംഗീകൃത ആരോഗ്യ തൊഴില്‍ യോഗ്യതയോ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അതോറിറ്റി ലൈസന്‍സ് ലഭിച്ചാല്‍ മാത്രമാണ് യുഎഇയില്‍ ജോലി ചെയ്യാന്‍ സാധിക്കുക. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത  പ്രവര്‍ത്തകര്‍ക്ക് പിഴ ചുമത്താനും, ജോലി സംബന്ധമായ മെഡിക്കല്‍ എത്തിക്സും പ്രൊഫഷണല്‍ പെരുമാറ്റങ്ങളും നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി. മാത്രമല്ല സ്വകാര്യ ആരോഗ്യ സൗകര്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയോടെയുള്ള ലംഘനങ്ങളെ അടിസ്ഥാനമാക്കിയുള്ള അച്ചടക്ക ഉപരോധങ്ങളും നിയമം മുന്നോട്ട് വെക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ലൈസന്‍സില്ലാതെ തൊഴില്‍ ചെയ്യുകയോ, ലൈസന്‍സ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കാതെയിരിക്കുകയോ ചെയ്താല്‍ സാധ്യമായ പിഴകളില്‍ തടവ്, പിഴ, അഡ്മിനിസ്‌ട്രേറ്റീവ് അടച്ചുപൂട്ടല്‍ എന്നിവ ഉള്‍പ്പെടുന്നു. രേഖാമൂലമുള്ള മുന്നറിയിപ്പുകള്‍, പിഴകള്‍, ലൈസന്‍സുകള്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യല്‍ എന്നിവയുള്‍പ്പെടെ ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് പുതിയ പിഴകളും ചുമത്തും. ഭേദഗതി അനുസരിച്ച് രാജ്യത്ത് ലൈസന്‍സുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കായി  ദേശീയ മെഡിക്കല്‍ രജിസ്റ്റര്‍ സ്ഥാപിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിച്ച് അവരുടെ സ്വന്തം രജിസ്റ്ററുകള്‍ സൃഷ്ടിക്കണം. ആരോഗ്യ രംഗത്തെ ജോലികള്‍ക്കായി ലഭിക്കുന്ന അപേക്ഷകള്‍ മന്ത്രാലയമോ ഫെഡറല്‍ അല്ലെങ്കില്‍ ലോക്കല്‍ ഹെല്‍ത്ത് അതോറിറ്റിയോ സ്വീകരിക്കുകയും,രേഖകള്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം നിയമന നടപടികള്‍ തീരുമാനിക്കുകയും ചെയ്യും. ജോലിക്കായി തെറ്റായ രേഖകളോ, ഡാറ്റയോ ആരോഗ്യ അതോറിറ്റിക്കോ തൊഴിലുടമക്കോ സമര്‍പ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.   Read on deshabhimani.com

Related News