തമാശ കാര്യമായി; ലഗേജിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ പ്രവാസിയെ നാടുകടത്തുമെന്ന്‌ കുവൈറ്റ്



കുവൈറ്റ് സിറ്റി > നാട്ടിലേക്കുള്ള യാത്രക്കായി കുവൈറ്റ് എയർപോർട്ടിൽ എത്തിയ അറബ് വംശജനായ പ്രവാസിയെ തന്റെ ലഗേജിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് നാടുകടത്താൻ അധികൃതർ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് എയർപോർട്ടിൽ സംഭവം നടന്നത്. സാധാരണ ഗതിയിലുള്ള പരിശോധനക്കിടെ ലഗേജിൽ എന്തൊക്കെയുണ്ടെന്നു ഉദ്ദ്യോഗസ്ഥർ  യാത്രക്കാരനായ പ്രവാസിയോട് തിരക്കുകയായിരുന്നു. എന്നാൽ ലഗേജിൽ ബോംബാണെന്ന തമാശ കലർന്ന മറുപടിയാണ് ഇയാൾ നൽകിയത്. പിന്നീട് ഇയാൾ താൻ തമാശ പറഞ്ഞതാണെന്ന് തിരുത്തിയെങ്കിലും, കളി കാര്യമായി മാറുകയായിരുന്നു. ഉദ്ദ്യോഗസ്ഥർ ഇയാളുടെ ലഗേജ് തിരിച്ചുവാങ്ങിക്കുകയും യാത്ര ചെയ്യാൻ അനുവദിക്കാതെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്‌തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.എയർപോർട്ട് പോലുള്ള അതിസുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഇടത്ത് ഇത്തരം തമാശകൾ അതി ഗുരുതമായ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നതിന് ഉദാഹരണമാണ് ഈ സംഭവം. Read on deshabhimani.com

Related News