കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 6 ന്
കുവൈത്ത് സിറ്റി > കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 6 ചൊവ്വാഴ്ച നടക്കും. ഇന്ന് രാവിലെ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തെരെഞ്ഞെടുപ്പ് വഴി രൂപീകൃതമായ പാർലമെന്റിനെ കുവൈറ്റ് ഭരണ ഘടന കോടതി അസാധുവാക്കുകയും 2020ലെ പാർലമെന്റ് പുനസ്ഥാപിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട്, പുനസ്ഥാപിക്കപ്പെട്ട 2020ലെ പാർലമെന്റ് പിരിച്ചു വിട്ട് കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഭരണ അസ്ഥിരത തുടരുന്ന രാജ്യത്ത് കെട്ടുറപ്പുള്ള ഭരണം നയിക്കാൻ കുവൈറ്റ് അമീർ ഷെയ്‌ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്, പല തവണ പാർലമെന്റിനെ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും പാർലമെന്റും മന്ത്രി സഭയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മയാണ് പലപ്പോഴും പാർലമെന്റ് പിരിച്ചു വിടുന്നതിലേക്കെത്തിച്ചേരുന്നത്. Read on deshabhimani.com