കുവൈത്ത് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കം



കുവൈത്ത് സിറ്റി > ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവൽ പ്രൊമോഷൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആഘോഷം സെപ്റ്റംബർ 27 ന് അൽ റായ് ഔട്ട്‌ലെറ്റിൽ നടി രജിഷ വിജയനും കുവൈത്തിലെ പ്രശസ്‌ത അറബി ഷെഫ് മിമി മുറാദും ലുലു കുവൈത്തിന്റെ ഉന്നത മാനേജ്‌മെന്റും ഇവന്റ് സ്പോൺസർ പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. 50 ഓളം മത്സരാർത്ഥികളുടെ പാചക പ്രതിഭകൾ അണിനിരന്ന ‘ടേസ്റ്റ് & വിൻ’ മത്സരത്തോടെ ഉദ്ഘാടന പരിപാടി ആവേശകരമാക്കി. ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 കെഡിയുടെ ഗിഫ്റ്റ് വൗച്ചറും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം കെഡി 75, കെഡി 50 എന്നിങ്ങനെയുള്ള സമ്മാന വൗച്ചറുകൾ സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത മറ്റെല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും പ്രശസ്‌ത മൊബൈൽ ബ്രാൻഡായ ഹോണറിന്റെ പ്രത്യേക സമ്മാനങ്ങളും നൽകി. മേളയുടെ ഭാഗമായി വിവിധ ലുലു ഔട്ട്‍ലറ്റുകളിൽ സ്പെഷൽ കേക്ക് മിക്സിങ്, നീളം കൂടിയ ഷവർമ കട്ടിങ് സെറിമണി എന്നിവ സംഘടിപ്പിച്ചു. ലുലു ഖുറൈനിൽ ‘മെഗാ ലോഡഡ് ഫ്രൈസ്’ പ്രദർശനവും , അറബിക് ഷെഫ് മിമി മുറാദിന്റെ തത്സമയ പാചക ഡെമോയും നടക്കുകയുണ്ടായി. സ്പെഷൽ നാടൻതട്ടുകടയും 15 വ്യത്യസ്‌ത തരം ചായകളും 20 വ്യത്യസ്‌ത തരം ദോശകളും ഫുഡ്ഫെസ്റ്റിന്‍റെ പ്രത്യേകതകളാണ്.ഏറ്റവും വലിയ ബർഗർ, പിസ്സ, ബിരിയാണി ധമാക്ക എന്നിവയും ഒരുക്കി. പാചക മത്സരം, സ്പെഷൽ ഫുഡ് സ്റ്റാൾ  എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. Read on deshabhimani.com

Related News