ബഹ്‌റൈന്‍ പ്രതിഭ പി കൃഷ്ണപിള്ള അനുസ്മരണം



മനാമ > ബഹ്‌റൈന്‍ പ്രതിഭ പി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ ഓഫീസ്സില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി അനുസ്മരണ പ്രഭാഷണം നടത്തി.    അവര്‍ണ്ണ ജാതിക്കാര്‍ക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ കയറാന്‍ അമ്പല മണി അടിക്കുമ്പോഴും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ ദേശീയ പതാക വീശി സമരം ചെയ്യുമ്പോഴും അതി ഭീകര ആക്രമണത്തിന് വിധേയമാക്കപ്പെട്ട ധീര വ്യക്തിത്വമായിരുന്നു പി.കൃഷ്ണപിള്ളയുടേത് എന്ന് പ്രദീപ് പാതേരി റഞ്ഞു.    പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് രാഷ്ട്രീയ വിശദീകരണം നടത്തി. നട്ടാല്‍ മുളക്കാത്ത നുണകളുമായി സഖാവ് കൃഷ്ണ പിള്ള കെട്ടിപടുത്ത പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ വലത്പക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന്റെ ശിങ്കിടികളായ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് ശ്രീജിത് അഭിപ്രായപ്പെട്ടു.    ജോയന്റ് സെക്രട്ടറി പ്രജില്‍ മണിയൂര്‍ സ്വാഗതം പറഞ്ഞു.         Read on deshabhimani.com

Related News