കൊല്ലം ജില്ലാ പ്രവാസി സമാജം മംഗഫ് മേഖല ഓണാഘോഷം സംഘടിപ്പിച്ചു



കുവൈത്ത് സിറ്റി> കുവൈത്തിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത്  മംഗഫ് മേഖലയുടെ നേതൃത്വത്തിൽ തിരുവോണാഘോഷം “പൊന്നോണം 23” സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ്‌ അലക്സ്‌ മാത്യു ഉദ്ഘാടനം ചെയ്തു. മംഗഫ് യൂനിറ്റ് കൺവീനർ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനിൽ റ്റി ടി, ട്രെഷറർ തമ്പി ലുക്കോസ്, മഹ്ബുള യൂണിറ്റ് കൺവീനർ വർഗീസ് ഐസക്ക്, വനിതാ വേദി ചെയർ പേഴ്സൺ രഞ്ജന ബിനിൽ, സജി കുമാർ പിള്ള, ആലപ്പുഴ അസോസിയേഷൻ പ്രസിഡന്റ്‌ ബിനോയ്‌ ചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ ബൈജു മിഥുനം സ്വാഗതവും ശശികുമാർ കർത്ത നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും, നാടൻ പാട്ടു സംഘം ‘ജടായു ബീറ്റസ് ‘ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഷാജി ശാമുവൽ, ലാജി എബ്രഹാം, സിബി ജോസഫ്, നൈസാം റാവുത്തർ, സിബി ജോൺ, ഗോപ കുമാർ , റെജി അച്ചൻകുഞ്ഞു, രാജി സുജിത്, ലിബി ബൈജു, അശ്വതി, ജയപ്രഭ, നേഹ ബിനിൽ, ആബിയ നൈസാം, സജിമോൻ, സംഗീത് സുഗതൻ, ബെന്നി ജോർജ് എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News