ജിദ്ദ ഖയാൽ മ്യൂസിക്കൽ ബാൻഡ് ഒന്നാം വാർഷികം ആഘാഷിച്ചു



ജിദ്ദ > ഖയാൽ മ്യൂസിക്കൽ ബാൻഡ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് അന്തരിച്ച ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. കോർഡിനേറ്റർ റഷീദ് ഓയൂർ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകൻ മുസാഫിർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. മുംതാസ് അബ്ദുൽ റഹ്‌മാൻ,  ഖയാൽ കലാകാരന്മാരായ ബഷീർ കുന്നപ്പള്ളി, ഹാഷിർ കൊല്ലം, ഷറഫ് പത്തനംതിട്ട, നിസാർ കരുനാഗപ്പള്ളി, പ്രിജിൻ വൈക്കം, ഷാജിദ കോഴിക്കോട്, അഷ്‌റഫ് പാലക്കാട്, അശ്വന്ദ് പ്രജിൻ, റിയാസ്  ഷാജി, ഷാ ജിത എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഗാനരംഗത്ത് നൽകിയ മികച്ച സേവനത്തിന് മുംതാസ് അബ്ദുൽ റഹ്‌മാന്  മാധ്യമപ്രവർത്തകൻ ജാഫറലി പാലക്കോട്  മൊമെന്റോ നൽകി ആദരിച്ചു. സലീന മുസാഫിർ, ജ്യോതി ബാബുകുമാർ, സുബൈർ ആലുവ, മോഹൻ ബാലൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മാഹിൻ കുളച്ചൽ, മസൂദ് ബാലരാമപുരം, ഷാനി കരുനാഗപ്പള്ളി, ഹാരിസ്, മുജീബ് കൊടുവള്ളി എന്നിവർ പങ്കെടുത്തു. ഖയാൽ മ്യൂസിക്കൽ ബാൻഡ് ഒന്നാം വാർഷികം മാധ്യമ പ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്യുന്നു Read on deshabhimani.com

Related News