ഓണം ഉത്സവമാക്കി കേളി
റിയാദ്> കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 'ഓണോത്സവം 2023' വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ അരങ്ങേറി. ഷിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ നടന്ന മുഴുദിന പരിപാടിയിൽ കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച ഓണപ്പാട്ട്, നാടോടി നൃത്താവിഷ്കാരം, കൈകൊട്ടി കളി, സൂഫി ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ നൃത്ത സംഗീത പരിപാടികളും, പായസ പാചക മത്സരവും, രചനാ മത്സരവും അരങ്ങേറി. വൈകിട്ട് നാലുമണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അനിൽ അറക്കൽ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയുമായ ഡോക്ടർ കെആർ ജയചന്ദ്രൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗം ജോസഫ് ഷാജി കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, മർഗബ് രക്ഷാധികാരി സെക്രട്ടറി സെൻ ആന്റണി, ബത്ഹ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, ഏരിയ വൈസ് പ്രസിഡന്റ് മോഹൻ ദാസ്, എച്ച്എംസിസി എംഡി സജീവ് മത്തായി, ടിവിഎസ് ഗ്രൂപ്പ് എംഡി സലാം, ഹനാദി അൽ ഹർബി എംഡി പ്രിൻസ്, ന്യൂ എയ്‌ജ് ഇന്ത്യ സെക്രട്ടറി വിനോദ് മഞ്ചേരി എന്നിവർ സംസാരിച്ചു. പായസ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷിനി റീജേഷ് രണ്ടാം സ്ഥാനം നേടിയ മജ്‌ന മുസ്തഫ എന്നിവർക്ക് സ്വർണ്ണ നാണയങ്ങളും, മൂന്നാം സ്‌ഥാനം നേടിയ ഗീത ജയരാജ്, രചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സീബാ കൂവോട് രണ്ടാം സ്ഥാനം നേടിയ ജോമോൻ സ്റ്റീഫൻ എന്നിവർക്ക് ഉപഹാരങ്ങളും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും മെമെന്റോയും വിതരണം ചെയ്തു. സംഘാടകസമിതി കൺവീനർ സുധീഷ് തരോൾ നന്ദി പറഞ്ഞു. പരിപാടികളുടെ സമാപനത്തിനോടനുബന്ധിച്ച് പട്ടുറുമാൽ ഫെയിം ഷജീറും ശബാന അൻഷാദും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നവും ഓണോത്സവത്തിന് കൊഴുപ്പേകി. Read on deshabhimani.com