കുവൈറ്റ്‌ കല ട്രസ്റ്റ്‌ പുരസ്‌കാര സമർപ്പണം 3ന്



ആലപ്പുഴ>   കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായുള്ള കല ട്രസ്റ്റിന്റെ അവാർഡ് ദാനവും, വിദ്യഭാസ എൻഡോവ്മെന്റ് വിതരണവും, കല കുവൈറ്റ് അംഗങ്ങൾക്കായി നിർമ്മിച്ച് നൽകുന്ന നാല് വീടുകളുടെ നിർമ്മാണോത്‌ഘാടനവും സെപ്റ്റംബർ 3  നടക്കും. ഉച്ചക്ക് ശേഷം 2ന് ആലപ്പുഴ റെയ്‌ബാൻ ആഡിറ്റോറിയത്തിൽ  സമ്മേളനം സംസ്ഥാന സംസ്കാരിക ഫിഷറിസ് മന്ത്രി സജി ചെറിയാൻ ഉത്ഘാടനം ചെയ്യും . സിപിഐ എം ജില്ലാ സെക്രട്ടറി R. നാസറിന്റെ അധ്യക്ഷനാകും.  കലാട്രസ്റ്റ് ചെയർമൻ  A K ബാലൻ, KSDP ചെയർമാൻ C B ചന്ദ്രബാബു, AM ആരീഫ് M P, സ്വാഗതസംഘം ചെയർമാൻ H സലാം MLA, P P ചിത്താരഞ്ജൻ MLA, പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും നോർക്ക പ്രവാസി ക്ഷേമനിധി ചെയർമാനുമായ  K V അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് രാവിലെ 11 മണിമുതൽ നടക്കുന്ന കുടുംബ സംഗമത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലെത്തിയിട്ടുള്ള കല കുവൈറ്റിന്റെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു .. Read on deshabhimani.com

Related News