കൈരളി ഒമാൻ ഇബ്ര യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ഇബ്ര (ഒമാൻ)> കൈരളി ഒമാൻ ഇബ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഓണനിലാവ് 2023' സംഘടിപ്പിച്ചു. അത്തപ്പൂക്കളമത്സരം, ഓണപ്പാട്ട്, തിരുവാതിരക്കളി, സംഘഗാനം, കുട്ടികളുടെ ഡ്രാമ, സെമിക്ലാസിക്കൽ ഡാൻസ്, വടംവലി, മാവേലിയുടെ എഴുന്നള്ളത്ത്, പുലികളി തുടങ്ങിയ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് സ്നേഹക്കൂട് ഇബ്ര വനിതാകൂട്ടായ്മ, മലയാളം മിഷൻ ഇബ്ര മേഖല കൂട്ടുകാർ എന്നിവർ നേതൃത്വം നൽകി. തിച്ചൂർ സുരേന്ദ്രനും സംഘവും ചെണ്ടമേളം അവതരിപ്പിച്ചു. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ അജിത്ത് പുന്നക്കാട് അധ്യക്ഷനായി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരളസഭ അംഗവവുമായ വിൽസൺ ജോർജ് ഉദ്ഘാടനം ചെയ്തു. സാല അഹ്‌മദ് അൽ യാസീദി, അബ്ദുള്ള റാഷിദ് അൽ അബ്റവി, ഹൈതം സൈദ് അൽ മസ്കരി എന്നിവർ മുഖ്യാഥികളായി. ഷനില സനീഷ്, അഫ്സൽ ബഷീർ തൃക്കോമല എന്നിവർ ആശംസകൾ നേർന്നു. പി കെ ജിജോ സ്വാഗതം പറഞ്ഞു. സൂരജ് പി, പ്രകാശ് തടത്തിൽ, നീരജ് പ്രസാദ്, കുഞ്ഞുമോൻ, അനീഷ്, പ്രഭാത്, നീഷ്‌മ, അശ്വതി എന്നിവർ സന്നിഹിതരായിരുന്നു. ശേഷം സൂർ കൈരളി ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഗീതശില്പം ശ്രദ്ധേയമായി. മുരുകൻ കാട്ടാക്കടയുടെ കവിത 'കനൽപ്പൊട്ടിന്റെ ദൃശ്യാവിഷ്കാരമാണ് കൈരളി സൂറിന് വേണ്ടി മഞ്ജു നിഷാദും സംഘവും അവതരിപ്പിച്ചത്. മഞ്ജു നിഷാദ്, അനിത ശിവദാസ്, ജെറി അജയ് ഷമ്മി, സ്വപ്ന മനോജ്, സിനു സുനിൽ, ജോയ്‌സി അനിൽ, രഞ്ജിഷ വിനീഷ്, ആഷിഖ നിഷാദ്, ഏബൽ അനിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ചത്. എം വി നിഷാദ് ശബ്ദമിശ്രണവും ശിവദാസ് മുചുകുന്ന്, അനിൽ മഞ്ഞങ്ങ, സുനിൽ മഞ്ഞങ്ങ എന്നിവർ സാങ്കേതിക സഹായവും നൽകി. ഞാറ്റുവേല സംഘത്തിന്റെ നാടൻ പാട്ടോടെയാണ് ഓണനിലാവ് പരിപാടി അവസാനിച്ചത്. Read on deshabhimani.com