ജിദ്ദ നവോദയ മഹാവി യൂണിറ്റ് സമ്മേളനം നടത്തി

ജിദ്ദ നവോദയ മഹാവി യൂണിറ്റ് സമ്മേളനം ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി ഉദ്ഘാടനം ചെയ്യുന്നു


ജിദ്ദ> ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ മഹാവി  യൂണിറ്റ് സമ്മേളനം സലിം മാടോത്ത് നഗറിൽ ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി ഉദ്ഘാടനം ചെയ്തു. ശശി മേലാറ്റൂർ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി  ബാബു തൂണേരി യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി  മുനീർ പാണ്ടിക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അലി കോയ, സിറാജ്  മേലാറ്റൂർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി അനസ് ബാവ 14 അംഗ  എക്സികുട്ടീവ് കമ്മിറ്റി പാനൽ  അവതരിപ്പിച്ചു. ബാബു മഹാവി ( സെക്രട്ടറി ) ലുഖ്‌മാൻ, സിറാജ് മേലാറ്റൂർ ജോയിന്റ് സെക്രട്ടറിമാർ, സക്കീർ ഹുസൈൻ (പ്രസിഡന്റ്), അസീസ് പുൽപ്പറ്റ, ശശികുമാർ മേലാറ്റൂർ വൈസ് പ്രസിഡന്റുമാർ, മൊയ്തു പട്ടാമ്പി (ട്രഷറർ), അലികോയ (ജീവകാരുണ്യ കൺവീനർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. അസീസ് മഞ്ചേരി ഹുസ്സൈൻ വെള്ളിയഞ്ചേരി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. നവോദയ  ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ സി എം അബ്ദുറഹ്മാൻ ,ഗ്രീവർ ചെമ്മനം നിസാമുദ്ധീൻ കൊല്ലം, അൻവർ പൂക്കോട്ടൂർ, അഷ്റഫ് ആലങ്ങാടൻ, വിവേക് പഞ്ചമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സക്കിർ ഹുസ്സൈൻ സ്വാഗതവും ബാബു  നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News