ഹെർഷൽ ഗിബ്‌സ് കുവൈത്ത് ക്രിക്കറ്റ് ടീം മെന്റർ



കുവൈത്ത് സിറ്റി > കുവൈത്ത് ക്രിക്കറ്റ് ടീമിന്‍റെ മെന്ററായി സൗത്ത് ആഫ്രിക്കന്‍ മുന്‍ ഇന്റര്‍നാഷണല്‍ താരം ഹെർഷൽ ഗിബ്‌സിനെ നിയമിച്ചു. ഗൾഫ് ക്രിക്കറ്റ് ടി20 ഐ  ചാമ്പ്യൻഷിപ്പിനും, ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിനുമാണ് ഗിബ്‌സിന്‍റെ സേവനം കുവൈത്ത് ക്രിക്കറ്റ് ടീമിന് ലഭിക്കുക. 2018-ൽ ഏകദേശം അഞ്ച് മാസത്തോളം കുവൈത്തിൽ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന് ഗിബ്‌സ് സെപ്റ്റംബർ 13 ന് ദോഹയിലാണ് മത്സരങ്ങള്‍ നടക്കുന്നത്..കുവൈത്ത് ദേശീയ ടീമിനായി മലയാളി താരങ്ങളായ ഷിറാസ് ഖാൻ,മുഹമ്മദ് ഷഫീഖ്, ക്ലിന്റോ വേലൂക്കാരന്‍ എന്നീവരും കളിക്കുന്നുണ്ട്. യോഗ്യതാ മത്സരത്തിലെ മികച്ച പ്രകടനം പുറത്തെടുത്ത്  രാജ്യത്തിന്റെ  അഭിമാനമാകാനാണ് ടീം ശ്രമിക്കുന്നത്. കുവൈത്ത്  മികച്ച നേട്ടം  കൈവരിക്കുമെന്ന് പ്രതീക്ഷയിലാണ് . കുവൈറ്റിലെ ക്രിക്കറ്റ് പ്രേമികൾ. ശ്രീലങ്കയുടെ മുൻതാരം മുത്തുമലിംഗ പുഷ്പമാരയാണ് കുവൈത്ത് ടീമിന്റെ പരിശീലകന്‍. Read on deshabhimani.com

Related News