കുവൈത്ത് ധനകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ വില്‍ക്കുമെന്ന് ഹാക്കര്‍മാരുടെ ഭീഷണി



കുവൈത്ത് സിറ്റി> കുവൈത്ത് ധനകാര്യ മന്ത്രാലയത്തിന്റെ  സിസ്റ്റത്തില്‍ നിന്ന് ഹാക്ക് ചെയ്ത ഡാറ്റ  വില്‍പ്പനയ്ക്കാണെന്ന് ധനമന്ത്രാലയത്തെ ലക്ഷ്യമിട്ട 'ഹാക്കര്‍'  പ്രഖ്യാപിച്ചു, ആവശ്യമായ ''മോചനദ്രവ്യം'' തുക 15 ബിറ്റ്‌കോയിനുകളായി  (ഏകദേശം 400,000 യുഎസ് ഡോളര്‍ )  നല്‍കണമെന്ന്  മുന്നറിയിപ്പ് . ഏഴ് ദിവസമാണ് ഇതിന്  സമയം അനുവദിച്ചിരിക്കുന്നതെന്ന്  പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു . ആവിശ്യം അഗീകരിച്ചില്ലെങ്കില്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഡാറ്റ നല്‍കുമെന്ന്  ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . കഴിഞ്ഞയാഴ്ച ധനമന്ത്രാലയം തങ്ങളുടെ ഒരു സിസ്റ്റത്തെ വൈറസ് വഴി ഹാക്കിംഗ് ശ്രമത്തിന് വിധേയമാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട് .   Read on deshabhimani.com

Related News