കുവൈത്ത് വിമാനത്താവളത്തിൽ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ



കുവൈത്ത്  സിറ്റി > കുവൈത്ത്  എയർപോർട്ടിൽ രാജ്യത്തിന് പുറത്തേക്ക് സ്വർണ്ണാഭരണങ്ങൾ കടത്താൻ ശ്രമിച്ച ഏഷ്യൻ പ്രവാസി അറസ്റ്റിൽ. കുവൈത്ത് എയർപോർട്ട് സുരക്ഷാ വിഭാഗമാണ് പ്രവാസിയെ പിടികൂടിയത്. വിമാനത്താവളത്തിലെ സാധാരണ പരിശോധനാ പ്രക്രിയയിൽ പ്രവാസിയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. വിശദമായ പരിശോധനയിൽ ഏകദേശം 10,000 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ആഭരണ ശേഖരത്തിൽ വിവിധ രൂപത്തിലാക്കിയ സ്വർണം ഉണ്ടായിരുന്നു. പ്രവാസിയെ ചോദ്യം ചെയ്തപ്പോൾ സ്‌പോൺസറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി സമ്മതിച്ചു. അധികാരികൾ സ്പോൺസറെ വിളിച്ചുവരുത്തുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. Read on deshabhimani.com

Related News