ഫിഫ ക്ലബ് വേൾഡ് കപ്പ്: ടിക്കറ്റിന് വൻ ഡിമാന്റ്



ജിദ്ദ> ജിദ്ദയിൽ നടക്കുന്ന ഇരുപതാമത് ഫിഫ ക്ലബ് വേൾഡ് കപ്പ് ടിക്കറ്റിന് വൻ ഡിമാന്റ്. ടിക്കറ്റ് വിൽപന തുടങ്ങി മിനുട്ടുകൾ പിന്നിടുമ്പോൾ ഒന്നര ലക്ഷത്തിലധികം പേർ ഫിഫയുടെ വെബ്‌സൈറ്റിൽ ക്യൂവിലാണ്. ഡിസംബർ 12 മുതൽ 22 വരെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് ഗ്രൗണ്ടിലും പ്രിൻസ് അബ്ദുല്ല അൽഫൈസൽ ഗ്രൗണ്ടിലുമാണ്  ടൂർണമെന്റ് നടക്കുക. റോഷൻ ലീഗ് ചാമ്പ്യൻമാരായ സൗദിയിലെ അൽ ഇത്തിഹാദ്, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ഈജിപ്തിൽ നിന്നുള്ള അൽ അഹ്‌ലി, യൂറോപ്യൻ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റി, ഏഷ്യയിലെ ജാപ്പനീസ് ചാമ്പ്യൻ ഉറേവ റെഡ് ഡയമണ്ട്‌സ്, കോൺകാകാഫ് മെക്‌സിക്കൻ ചാമ്പ്യൻ ക്ലബ് ലിയോൺ, ഓഷ്യാനിയയിലെ ചാമ്പ്യൻമാരായ ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് സിറ്റി എന്നീ ടീമുകൾ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ സൗദിയിൽ മാറ്റുരക്കും. കോപ്പ ലിബർട്ടഡോർസ് വിജയിയെ നവംബർ നാലിന് മാത്രമേ നിർണയിക്കൂ എന്നതിനാൽ തെക്കേ അമേരിക്കൻ ചാമ്പ്യന്മാരായ ക്ലബ്ബ് കൂടി മത്സരത്തിൽ പങ്കെടുക്കും.   Read on deshabhimani.com

Related News